Kerala
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ 2019 സെപ്റ്റംബറില്‍ വീട്ടില്‍ക്കയറി മാനഭംഗത്തിനിരയാക്കുകയായിരുന്നു
പത്തനംതിട്ട | മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പന്തളം പറന്തല്‍ പൊങ്ങലടി മറ്റെക്കാട്ട് മുരുപ്പേല്‍ വീട്ടില്‍ വില്‍സണ്‍ (30) നെയാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ 2019 സെപ്റ്റംബറില്‍ വീട്ടില്‍ക്കയറി മാനഭംഗത്തിനിരയാക്കുകയായിരുന്നു. അന്നത്തെ പന്തളം എസ് എച്ച് ഒ ആയിരുന്ന ഇ ഡി ബിജു രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ ഡി വൈ എസ് പി ജവഹര്‍ ജനാര്‍ദ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
---- facebook comment plugin here -----





