National
ഉത്തര്‍ പ്രദേശില്‍ ഏഴുവയസ്സുകാരിയെ തെരുവുനായകള്‍ കടിച്ചുകൊന്നു
പെണ്‍കുട്ടി ഒറ്റയ്ക്ക് വിസര്‍ജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു.
ലഖ്‌നൗ| ഉത്തര്‍ പ്രദേശിലെ ലഖ്‌നൗലില്‍ ഏഴുവയസ്സുകാരിയെ തെരുവുനായകള്‍ കടിച്ചുകൊന്നു. ദിലീപ് കഷ്യാപിന്റെ മകള്‍ അന്‍ഷിക വിശ്വകര്‍മയാണ് അതിദാരുണാമായി മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.
തരോണ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഒറ്റയ്ക്ക് വിസര്‍ജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് തെരുവുനായകള്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. യു.പിയിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായകള്‍ കടിച്ചുകൊന്നിരുന്നു.
---- facebook comment plugin here -----





