Kerala
ശബരിമല സ്വര്‍ണക്കൊളള; ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പണം നല്‍കിയ സ്‌പോണ്‍സര്‍ രമേശ് റാവുവിനെ ചോദ്യംചെയ്യും
ശബരിമല സ്വര്‍ണക്കൊളള കേസില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും അന്വേഷണം നടക്കും
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊളളയില്‍ സ്‌പോണ്‍സര്‍ രമേശ് റാവുവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വാസുവിന്റെ കാലത്ത് ഇയാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് വിവരം. പോറ്റിക്ക് പണം നല്‍കിയ സ്‌പോണ്‍സറാണ് രമേശ് റാവു. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും അന്വേഷണം നടക്കും. അറസ്റ്റിലായവരുടെ ബേങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
---- facebook comment plugin here -----




