Kasargod
സഅദിയ്യ ഖത്മുല്‍ ബുഖാരി ബുധനാഴ്ച
ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും
ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ഥികളുടെ ഖത്മുല്‍ ബുഖാരി സംഗമം ബുധനാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരിക്ക് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും.
രാവിലെ 10ന് പണ്ഡിത സംഗമവും പാരന്‍്റ്സ് മീറ്റും നടക്കും. കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫീ ത്രിക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ല സഅദി നദ് വി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, അബ്ദുർ റഹ്‌മാന്‍ സഅദി തുവ്വൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.







