Connect with us

Kasargod

വിശ്വാസികളെ സ്വീകരിക്കാന്‍ സഅദാബാദ് ഒരുങ്ങി; പ്രാര്‍ഥനാ സമ്മേളനത്തിന് നാളെ കൊടിയേറും

വര്‍ക്കിങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ദേളി | റമസാന്‍ 25 ാം രാവില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് നാളെ (14 വെള്ളി) തുടക്കമാവും. ജുമുഅ നിസ്‌കാരാനന്തരം നൂറുല്‍ ഉലമ മഖ്ബറ സിയാറത്ത് നടക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും.

15ന് രാവിലെ 10ന് കുടുംബ ക്ലാസിന് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ പ്രാര്‍ഥന നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് ഖാളി മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. വൈകിട്ട് നാലിന് പ്രാരംഭ സംഗമം നടക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തും.

വര്‍ക്കിങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജലാലിയ്യ ദിക്റ് ഹല്‍ഖയും സമൂഹ നോമ്പ് തുറയും നടക്കും. തൗബ മജിലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.

ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ നടക്കും. രാത്രി 9.30 ന് ഉത്‌ബോധനം ആരംഭിക്കും. നൗഫല്‍ സഖാഫി കളസ നേതൃത്വം നല്‍കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്സനി, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍, ജനറല്‍ സെക്രട്ടറി ഇല്ല്യാസ് കൊറ്റുമ്പ, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ജനറല്‍ സെക്രട്ടറി നംഷാദ് ബേക്കൂര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ശാനവാസ് പാദൂര്‍, സി ടി അഹ്മദലി, പി ബി അഹ്മദ് ഹാജി എന്‍ എ അബൂബക്കര്‍ ഹാജി, പി എ അഷ്റഫലി, അബ്ദുല്‍ ഖാദിര്‍ കല്ലട്ര, ഹകീം കുന്നില്‍, ഹനീഫ് പാണലം, ഷാഫി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അഹ്മദലി ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

Latest