Uae
പിടിവിട്ട് രൂപ; ദിർഹമിന് 24
യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പണമടക്കാൻ ഏറ്റവും അനുകൂലമായ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കുന്നത്.

ദുബൈ| ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലെത്തി. ദിർഹമിനെതിരെ 23.86 എന്ന നിലയിലാണ് ഇന്നലെ ഒടുവിൽ വിനിമയം നടന്നത്. രൂപയുടെ മൂല്യം ദിർഹമിനെതിരെ 24ലേക്ക് എത്താനുള്ള സാധ്യതയാണുള്ളത്. നവംബർ ആദ്യത്തോടെ, പ്രത്യേകിച്ച് യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പും ഡൊണാൾഡ് ട്രംപിന്റെ പുനഃപ്രവേശനവും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ഇടിവ് ആഴത്തിലായി.
ഈ മാസം മാത്രം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം ഒരു രൂപ കുറഞ്ഞു.
യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പണമടക്കാൻ ഏറ്റവും അനുകൂലമായ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കുന്നത്. അതേസമയം, രൂപയുടെ മൂല്യം ഉയർത്തുന്നതിനുള്ള പദ്ധതികൾക്ക് റിസർവ് ബേങ്ക് ഇതുവരെ നീക്കങ്ങൾ നടത്തിയിട്ടില്ല. ഇന്ന് ഇത് സംബന്ധമായ ഒരു യോഗം നടക്കുന്നുണ്ട്.