Connect with us

Kerala

മലപ്പുറം തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്

Published

|

Last Updated

മലപ്പുറം| മലപ്പുറം തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടരുകയാണ്.

ശക്തമായ കുത്തൊഴുക്കും ശക്തമായ മഴയുമാണ് തിരച്ചിലിന് തടസ്സമാകുന്നത്. തിരൂരങ്ങാടി പോലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Latest