Connect with us

covid test

രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല

രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവർക്ക് നീലഗിരി ജില്ലയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചു

Published

|

Last Updated

ഗൂഡല്ലൂർ | കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും നീലഗിരി ജില്ലയിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റിൽ ഇളവ് ഏർപ്പെടുത്തി. രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവർക്ക് നീലഗിരി ജില്ലയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചു. എന്നാൽ ഒരു ഡോസ് വാക്സീനെടുത്തവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇത് ജനങ്ങൾക്ക് അൽപ്പം ആശ്വാസമായിട്ടുണ്ട്. കേരള-തമിഴ്നാട് അതിർത്തി മേഖലകളിൽ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. അതിർത്തി മേഖലയായ പാട്ടവയൽ, താളൂർ, ചോലാടി, നമ്പ്യാർകുന്ന്, നാടുകാണി, കക്കനഹള്ള തുടങ്ങിയ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കാത്തവരെ കേരളത്തിലേക്കും, കർണാടകയിലേക്കും തിരിച്ചയക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതര സംസ്ഥാന യാത്രക്ക് ഇ-പാസ്സ് വേണമെന്ന നിബന്ധന തുടരും.

Latest