rss attack
കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം
ഡി സി സി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്
 
		
      																					
              
              
            കണ്ണൂര്‍ | ജില്ലയിലെ മമ്പറം പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പന്‍ മടപ്പുരക്ക് സമീപം സംഘം ചേര്‍ന്നെത്തിയ ആര്‍ എസ് എസുകാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ഡി സി സി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
20ഔളം വരുന്ന ആര്‍ എസ് എസ് സംഘമാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ ക്രമിനല്‍ പശ്ചാത്തലമുളള ആര്‍ എസ് എസുകാര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

