Connect with us

Career Notification

റെയിൽവേയിൽ 6,557 ടെക്നീഷ്യൻമാരുടെ ഒഴിവുകള്‍

ഓൺലൈനായി അപേക്ഷിക്കണം.

Published

|

Last Updated

ന്ത്യൻ റെയിൽവേയിൽ 6,557 ടെക്നീഷ്യൻമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ്‌ബോർഡുകളിലാ യാണ് (ആർ ആർ ബി) അപേക്ഷ ക്ഷണിച്ചത്. ഗ്രേഡ് ഒന്ന് സിഗ്നൽ തസ്തികയിൽ 323 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിൽ 6,234 ഒഴിവുകളുമുണ്ട്. കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാണ് തിരഞ്ഞെടുക്കുക.

ഒഴിവുകൾ

തിരുവനന്തപുരം ആർ ആർ ബിയിൽ 411 ഒഴിവുകളുണ്ട്. (ടെക്‌നീഷ്യൻ ഗ്രേഡ് ഒന്ന് സിഗ്‌നൽ തസ്തികയിൽ 21, ടെക്‌നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിൽ 390). ടെക്‌നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിലേക്ക് 24 ട്രേഡുകളിലായാണ് ഒഴിവ്. 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്. ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് തസ്തികയിൽ 29,200 രൂപയും ടെക്നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിൽ 19,900 രൂപയുമാണ് ശന്പളം. പുറമേ മറ്റ് അലവൻസുകളും ലഭ്യമാകും. ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് തസ്തികയിൽ 18-33 വയസ്സും ടെക്നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിൽ 18-30 ആണ് പ്രായം. 2027 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

യോഗ്യത

ടെക്‌നീഷ്യൻ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, കന്പ്യൂട്ടർ സയൻസ്, ഐ ടി, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിലോ കോമ്പിനേഷനിലോ നേടിയ സയൻസ്/ എൻജിനീയറിംഗ് ബിരുദം/ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ടെക്‌നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിലേക്ക് പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐ(എൻ സി വി ടി/എസ് സി വി ടി) അല്ലെങ്കിൽ പത്താംക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റിസ്ഷിപ്പുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കോഴ്സിന്റെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

പരീക്ഷാഫീസ്: വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് എസ് സി/ എസ് ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്കും വിമുക്തഭടന്മാർക്കും കുടംബത്തിന്റെ വാർഷിക വരുമാന 50,000 രൂപയിൽ താഴെയായവർക്കും (ഇ ബി സി വിഭാഗക്കാർ) 250 രൂപയാണ് ഫീസ്. ഇവർ പരീക്ഷയെഴുതിയാൽ മുഴുവൻ തുകയും തിരികെ നൽകും. ഈ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർ പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അവസാന തീയതി ഈ മാസം 31.

തിരഞ്ഞെടുപ്പ്, പരീക്ഷ

  • കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

 

  • കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നൂറ് മാർക്കിനായിരിക്കും. നൂറ് ചോദ്യങ്ങളുണ്ടാകും. ഒന്നര മണിക്കൂറാണ് പരീക്ഷാസമയം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ട്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ.

 

  • ടെക്‌നീഷ്യൻ ഗ്രേഡ് ഒന്ന് തസ്തികയിലേക്കുള്ള പരീക്ഷക്ക് ജനറൽ അവേർനെസ്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ബേസിക്സ് ഓഫ് കന്പ്യൂട്ടേഴ്‌സ് ആൻഡ് ആപ്ലിക്കേഷൻസ്, മാത്തമാറ്റിക്സ്, ബേസിക് സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നിവയെ ആസ്പദമാക്കിയും ടെക്‌നീഷ്യൻ ഗ്രേഡ് മൂന്ന് തസ്തികയിലേക്കുള്ള പരീക്ഷക്ക് മാത്തമാറ്റിക്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ സയൻസ്, ജനറൽ അവേർനെസ്സ് എന്നിവയെ ആസ്പദമാക്കിയുമാകും ചോദ്യങ്ങൾ.

 

  • പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് സർട്ടിഫിക്കറ്റ്, മെഡിക്കൽ പരിശോധനക്ക് തിരഞ്ഞെടുക്കുക.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റ് ലിങ്കിലൂടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. തത്‌സമയ ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. തിരുവനന്തപുരം ആർ ആർ ബിയുടെ വെബ്‌സൈറ്റ്: www. rrbthiruvananthapuram.gov.in. അവസാന തീയതി ഈ മാസം 29. അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് നിർദിഷ്ട ഫീസോടെ ആഗസ്റ്റ് ഒന്ന് മുതൽ പത്ത് വരെ അവസരമുണ്ടാകും.

Content Highlights:
Indian Railways has invited applications for 6557 Technician posts across 21 Railway Recruitment Boards. RRB Thiruvananthapuram has 411 reported vacancies for both Grade One and Grade Three positions. Selection will be based on a computer-based examination scheduled to accept applications online until July 31.

Latest