Career Notification
പി എസ് സി: 34 കാറ്റഗറികളില്‍ അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ആഗസ്റ്റ് അഞ്ചിന് രാത്രി 12 വരെ.
വിവിധ തസ്തികകളിലെ 34 കാറ്റഗറികളിൽ അപേക്ഷ ക്ഷണിച്ച് പി എസ് സി. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് അഞ്ചിന് രാത്രി 12 വരെ.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, മെഡിക്കൽ ഓഫീസർ, അസ്സിസ്റ്റന്റ് എൻജീനിയർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ജിയോളജിക്കൽ അസ്സിസ്റ്റന്റ്, സ്റ്റേഷൻ ഓഫീസർ ട്രെയിനി, വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് ഇൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ്, സ്റ്റോർ കീപ്പർ, ബോട്ട് സ്രാങ്ക്, ഫിറ്റർ, അപ്ഹോൾസ്റ്റർ, കോൺഫിഡൻഷ്യൽ അസ്സിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിൽ പ്രീപ്രൈമറി ടീച്ചർ (കന്നഡ) ഒഴിവുണ്ട്.
Content Highlights:
The Kerala Public Service Commission has invited online applications for 34 categories across various departments. Eligible candidates must apply through their official Thulasi profile registration before the deadline. The last date to submit applications is August 5 at midnight.





