Connect with us

Business

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക്ക് ബൈക്ക്

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എത്തുമെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| റോയല്‍ എന്‍ഫീല്‍ഡ് എന്ന തലയെടുപ്പ് കൂടിയ മോട്ടോര്‍ സൈക്കിളിന്റെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എത്തുമെന്നാണ് വിവരം. ഇലക്ട്രിക്ക് ബൈക്കിന്റെ പ്രോട്ടോടൈപ്പ് നിലവില്‍ പരീക്ഷണത്തിലാണ്. ഇലക്ട്രിക്ക് ബൈക്കിന്റെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ കമ്പനി ഒരു ടീമിനെ രൂപീകരിച്ചിട്ടുമുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്ക് ബൈക്ക് വിപണിയിലെത്തിക്കുമെന്ന് ഐഷര്‍ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു. ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാനായി കമ്പനി ഇതിനകം തന്നെ നൂറോളം പേരെ നിയമിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു. 1.5 ലക്ഷം ഇലക്ട്രിക്ക് ബൈക്ക് യൂണിറ്റുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള പ്രൊഡക്ഷന്‍ യൂണിറ്റ് സെറ്റ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ്റോയല്‍ എന്‍ഫീല്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.