Connect with us

National

രോഹിണി കോടതിയിലെ വെടിവെപ്പ് ; അന്വേഷണം ഡല്‍ഹി ക്രൈംബ്രാഞ്ചിന്

വീഴ്ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡല്‍ഹി ബാര്‍ കൗണ്‍സില്‍

Published

|

Last Updated

ഡല്‍ഹി | രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡല്‍ഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു.അതേസമയം, കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇന്നലെയായിരുന്നു രാജ്യത്ത തന്നെ നടുക്കിയ സംഭവം. ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഗുണ്ട തലവന്‍ ഗോഗി അടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്. .അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം, കോടതിയിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് അഭിഭാഷകര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ അറിയിച്ചു.