Connect with us

Kerala

വഴിയോര വിശ്രമ കേന്ദ്രം പദ്ധതി; സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.

Published

|

Last Updated

തിരുവനന്തപുരം | വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരെ ആവര്‍ത്തിച്ച് ആരോപണമുയര്‍ത്തി രമേശ് ചെന്നിത്തല. പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്റെ ഓഹരിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. എന്നാല്‍, നൂറു ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് ഓക്കിലെന്നും റെസ്റ്റ് സ്റ്റോപ്പ് കമ്പനിയുടെ നൂറു ശതമാനം ഓഹരിയും ഓക്കില്‍ ലിമിറ്റഡിന്റേതാണെന്നുമാണ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്.

ഇത് രണ്ടും ശരിയല്ലെന്നാണ് ചെന്നിത്തല വാദിക്കുന്നത്. റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 74 ശതമാനം നിക്ഷേപം വിദേശ മലയാളികളുടേതാണെന്നും ചെന്നിത്തല പറഞ്ഞു.

 

---- facebook comment plugin here -----

Latest