Connect with us

National

തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ പാര്‍ട്ടി വിട്ടു

ട്വിറ്ററിലാണ് രാജിവച്ചു കൊണ്ടുള്ള കുറിപ്പ് രോഹിണി പോസ്റ്റ് ചെയ്തത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

Published

|

Last Updated

പാട്‌ന | ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി. രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകളുമായ രോഹിണി ആചാര്യ രംഗത്തെത്തിയതോടെയാണിത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയും കോണ്‍ഗ്രസ്സും നയിച്ച മഹാഗട്ബന്ധന്‍ തകര്‍ന്നു തരിപ്പണമായതിനു പിന്നാലെയാണ് രാജി. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ സഹോദരി കൂടിയാണ് രോഹിണി. നേരത്തെ ലാലുവിന്റെ ഇളയ മകന്‍ തേജ് പ്രതാപും പാര്‍ട്ടി വിട്ടിരുന്നു.

ട്വിറ്ററിലാണ് രാജിവച്ചു കൊണ്ടുള്ള കുറിപ്പ് രോഹിണി പോസ്റ്റ് ചെയ്തത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

‘ഞാന്‍ രാഷ്ട്രീയം വിടുകയാണ്. കുടുംബത്തെയും കൈവെടിയും. ആര്‍ ജെ ഡിയുടെ മുതിര്‍ന്ന നേതാവും തേജസ്വി യാദവിന്റെ വിശ്വസ്തനുമായ സഞ്ജയ് യാദവും റമീസും തന്നോട് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാന്‍ ഏറ്റെടുക്കുന്നു’- രോഹിണി എക്‌സില്‍ കുറിച്ചു.

 

Latest