Connect with us

മുതിര്‍ന്ന സിപി എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്‍ വിടവാങ്ങുമ്പോള്‍ രാഷ്ട്രീയത്തിലെ അധ്യാപകനും അധ്യാപകരിലെ രാഷ്ട്രീയക്കാരനുമായി കേരളത്തില്‍ നിറഞ്ഞു നിന്ന് അതികായനെയാണു നഷ്ടമാവുന്നത്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 90 ാം വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം. സിപി എം സംസ്ഥാന കമ്മിറ്റി അംഗം, സെക്രട്ടറിയറ്റ് അംഗം,ജില്ലാ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി  ഗ്രാമവികസന മന്ത്രിയായും 96 ല്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.

വീഡിയോ കാണാം

Latest