Connect with us

Kerala

റിട്ട. ബേങ്ക് ജീവനക്കാരന്‍ വീടിന് പിന്‍വശത്തെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

ഇന്ന് രാവിലെ 6.30യോടെ ഭാര്യ ഓമന അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ രാജന്റെ മൃതദേഹം കണ്ടത്.

Published

|

Last Updated

പത്തനംതിട്ട| തിരുവല്ലയിലെ പൊടിയാടിയില്‍ റിട്ടയേഡ് ബേങ്ക് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍
കണ്ടെത്തി. വീടിന് പിന്‍വശത്തെ ശുചിമുറിയിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊടിയാടി പ്രദീപ് ഭവനില്‍ പി രാജന്‍ (മണിയന്‍ 68) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30യോടെ ഭാര്യ ഓമന അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ രാജന്റെ മൃതദേഹം കണ്ടത്.

രാജന്റെ ഭാര്യയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടി. തുടര്‍ന്ന് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി. 10 മണിയോടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തും. രാജന്‍ പഞ്ചാബ് നാഷണല്‍ ബേങ്കിലെ ക്ലര്‍ക്ക് ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍: പ്രദീപ്, പ്രശാന്ത്. മരുമക്കള്‍: അഞ്ജന, ഗോപിക.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest