Connect with us

Kerala

കെ ശിവന് എതിരായ പരാമർശങ്ങൾ വിവാദമായി; എസ് സോമനാഥിന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ല

കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെന ആത്മകഥയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | ഉള്ളടക്കത്തിലെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ പിൻവലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസാധകർക്ക് നിർദേശം നൽകിയതായാണ് വിവരം. മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ കുറിച്ച് ആത്മകഥയിൽ അദ്ദേഹം എഴുതിയ കാര്യങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ഷാർജ ബുക്ക് ഫെയറിൽ പുസ്തകം പ്രകാശനം ചെയ്യുന്നതും നിർത്തിവെച്ചു. ഇതിനായി ഷാർജയിലേക്ക് പോകാനിരുന്ന എസ് സോമനാഥ് യാത്ര റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകർക്ക് നിർദേശം നൽകിയതായി അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ പുസ്തകം പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെന ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമുൾപ്പെടെ ആരോപണങ്ങൾ ആത്മകഥയിൽ ഉയർത്തുന്നുണ്ട്. പല നിർണായക ദൗത്യങ്ങളിലും കെ ശിവന്റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളിൽ സോമനാഥ് പറയുന്നു.

Latest