Connect with us

National

ആം ആദ്മിക്ക് ആശ്വാസം; മദ്യനയ അഴിമതി കേസില്‍ സഞ്ജയ് സിംഗ് എം പിക്ക് ജാമ്യം നല്‍കി സുപ്രീം കോടതി

ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണ കോടതി തീരുമാനിക്കും. സഞ്ജയ് സിംഗിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ തടസ്സമില്ലെന്ന് പരമോന്നത കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസം നല്‍കി സുപ്രീം കോടതി വിധി. സഞ്ജയ് സിംഗ് എം പിക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി.

ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണ കോടതി തീരുമാനിക്കും. ആറു മാസത്തിനു ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്. സഞ്ജയ് സിംഗിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ തടസ്സമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

കേസില്‍ ഇ ഡിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. സഞ്ജയ് സിംഗിനെതിരെ തെളിവ് ഹാജരാക്കാനായില്ല. പണം കണ്ടെത്താനും ഇ ഡിക്കായില്ലെന്ന് കോടതി പറഞ്ഞു. മാപ്പു സാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയില്‍ സഞ്ജയ് സിംഗിനെ കുറിച്ച് പരാമര്‍ശമില്ല. സത്യത്തിന്റെ വിജയമാണ് സുപ്രീം കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് എ എ പി പ്രതികരിച്ചു. ബി ജെ പിയുടെ ഗൂഢാലോചന പുറത്തു വരുന്ന കാര്യം വിദൂരമല്ലെന്നും പാര്‍ട്ടി പറഞ്ഞു.

Latest