Kerala
ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം'; പോക്സോ കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍
തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ കാവുംഭാഗം പടിഞ്ഞാറ്റേതില്‍ അക്കു എന്ന് വിളിക്കുന്ന അര്‍ജുനെയാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട | ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പരിചയത്തിലായ പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പതിനെട്ടുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ കാവുംഭാഗം പടിഞ്ഞാറ്റേതില്‍ അക്കു എന്ന് വിളിക്കുന്ന അര്‍ജുനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സുഹൃത്തിന്റെ കറ്റോടുള്ള വീട്ടിലെത്തിച്ചായിരുന്നു ലൈംഗിക പീഡനം. പിന്നീട് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ കുട്ടിയോട് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ എസ് ഐ. കെ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അര്‍ജുന്റെ വീട്ടിലെത്തുകയും ഇയാളെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ. ഉണ്ണികൃഷ്ണന്‍, പ്രൊബേഷന്‍ എസ് ഐ. ജയ്മോന്‍, എസ് സി പി ഒ. വിനോദ്, സി പി ഒ. എസ് എസ് മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.