Connect with us

Bahrain

ആര്‍ എസ് സി ബഹ്റൈന്‍ 'തര്‍തീല്‍'-ഹോളി ഖുര്‍ആന്‍ മത്സര പരിപാടികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

'തര്‍തീല്‍' സെക്ടര്‍, സോണ്‍ മത്സരങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഏഴിന് നാഷണല്‍ മത്സരത്തോടെ സമാപിക്കും.

Published

|

Last Updated

മനാമ | ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍-ഹോളി ഖുര്‍ആന്‍ മത്സര പരിപാടികളുടെ ബഹ്റൈന്‍ തല രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഖുര്‍ആന്‍ വാര്‍ഷിക മാസമായ വിശുദ്ധ റമസാനോടനുബന്ധിച്ച് നടത്തിവരുന്ന തര്‍തീലിന്റെ ആറാമത് പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. പാരായണം മുതല്‍ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുര്‍ആന്‍ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് തര്‍തീല്‍ ലക്ഷ്യമാക്കുന്നത്.

ഫെബ്രുവരി 10 മുതല്‍ പ്രാദേശിക യൂണിറ്റുകളില്‍ നടക്കുന്ന സ്‌ക്രീനിങ് പരിപാടികളോടെ തുടക്കം കുറിച്ച ‘തര്‍തീല്‍’ സെക്ടര്‍, സോണ്‍ മത്സരങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഏഴിന് നാഷണല്‍ മത്സരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ് തൊട്ടുമേല്‍ഘടകത്തില്‍ മാറ്റുരയ്ക്കുക. കിഡ്‌സ്, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌ള് (മനഃപാഠം), കഥപറയല്‍, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍.

കൂടാതെ നാഷണല്‍ മത്സരങ്ങളുടെ ഭാഗമായി ഖുര്‍ആന്‍ എക്‌സ്‌പോയും ഒരുക്കുന്നുണ്ട്. സോണ്‍ തലങ്ങളില്‍ ഖുര്‍ആന്‍ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. തര്‍തീല്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നവര്‍ +973 33706447, +973 32135951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം .

ബഹ്റൈന്‍ നാഷണല്‍ തര്‍തീല്‍ പ്രഖ്യാപനം ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി നിര്‍വഹിച്ചു. അഡ്വക്കേറ്റ് ഷബീര്‍ (ആര്‍ എസ് സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം), മുനീര്‍ സഖാഫി (നാഷണല്‍ ചെയര്‍മാന്‍), അഷ്റഫ് മങ്കര (നാഷണല്‍ ജനറല്‍ സെക്രട്ടറി), റഷീദ് തെന്നല (നാഷണല്‍ കലാലയം സെക്രട്ടറി), അബ്ദുല്ല ഹാജി (വണ്‍ ടു ത്രീ ഫാഷന്‍ എം ഡി) സംബന്ധിച്ചു.