Techno
റെഡ്മി വാച്ച് ത്രീ, റെഡ്മി ബാന്‍ഡ് ടു ചൈനയില്‍ അവതരിപ്പിച്ചു
എലഗന്റ് ബ്ലാങ്ക്, ഐവറി വൈറ്റ് നിറങ്ങളിലാണ് ഈ സ്മാര്‍ട് വാച്ച് പുറത്തിറങ്ങുന്നത്.
ബീജിങ്| കഴിഞ്ഞ ഡിസംബര്‍ 27ന് ചൈനയില്‍ റെഡ്മി വാച്ച് ത്രീയും റെഡ്മി ബാന്‍ഡ് ടുവും പുറത്തിറക്കി. റെഡ്മി കെ60 സീരിസിനൊപ്പമാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയത്. റെഡ്മി വാച്ച് 3-യിലെ 1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 60എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഉണ്ട്. ഈ സ്മാര്‍ട് വാച്ചില്‍ 10 ഇന്‍ – ബില്‍റ്റ് റണ്ണിങ് കോഴ്സുകള്‍ ഉള്‍പ്പെടെ 121 സ്പോര്‍ട്സ് മോഡുകള്‍ ഉണ്ട്. 1.47 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീനുള്ള റെഡ്മി ബാന്‍ഡ് 2 ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ട്രാക്കിങ്, 24/7 ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക നിരീക്ഷണം തുടങ്ങിവയെല്ലാം നടത്താം.
ഇന്ത്യയില്‍ ഏകദേശം 7000 രൂപ വില വരുന്ന റെഡ്മി വാച്ച് ത്രീയുടെ ചൈനയിലെ വില 599 രൂപയാണ്. എലഗന്റ് ബ്ലാങ്ക്, ഐവറി വൈറ്റ് നിറങ്ങളിലാണ് ഈ സ്മാര്‍ട് വാച്ച് പുറത്തിറങ്ങുന്നത്. റെഡ്മി ബാന്‍ഡ് ടൂവിന്റെ ഇന്ത്യന്‍ വില ഏകദേശം 2000 രൂപയും ചൈനയിലെ വില 159 രൂപയുമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഡ്രീം വൈറ്റ് എന്നീ നിറങ്ങളില്‍ ഇവ ചൈനീസ് വിപണിയില്‍ ലഭ്യമാണ്.
റെഡ്മി വാച്ച് ത്രീ
ഈ വാച്ചിന് മികച്ച പിക്സല്‍ റെസലൂഷന്‍, 60എച്ച്ഇസെഡ് റിഫ്രഷ് റേറ്റ്, 600 നിറ്റ് ബ്രൈറ്റ്നസ് എന്നിവയുള്ള 1.75 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉളളത്. ഇതിന്റെ ഭാരം ഏകദേശം 37 ഗ്രാം ആണ്. കൂടാതെ എസ്ഒഎസ് എമര്‍ജന്‍സി കോള്‍ ഫീച്ചറും ഇതിനുണ്ട്. സിലിക്കണ്‍ സ്ട്രാപ്പുകളുമായാണ് ഇത് വരുന്നത്. ബ്ലൂടൂത്ത് കോളിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. റെഡ്മി വാച്ച് 3 ല്‍ എസ്ഒഎസ് എമര്‍ജന്‍സി കോള്‍ ഫീച്ചറും അടങ്ങിട്ടുണ്ട്.
ഔട്ട്‌ഡോര്‍ റണ്ണിങ്, സൈക്ലിങ്, മൗണ്ടന്‍ ക്ലൈംബിങ്, നീന്തല്‍ എന്നിങ്ങനെ 121 സ്‌പോര്‍ട്‌സ് മോഡുകളുമായാണ് ഇത് ഇറങ്ങുന്നത്. ഒപ്പം രക്തത്തിലെ ഓക്സിജന്റെ അളവും, ഹൃദയമിടിപ്പും നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു. കൂടാതെ ഉറക്ക നിരീക്ഷണ സാങ്കേതികവിദ്യയും ഇതിലുണ്ട്. 289എംഎഎച്ച് ബാറ്ററിയില്‍ 12 ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുന്നു. ആന്‍ഡ്രോയിഡ് 6.0 അല്ലെങ്കില്‍ ഐഒഎസ് 12, അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ഇത് കണക്റ്റ് ചെയ്യാവുന്നവാണ്.
റെഡ്മി ബാന്‍ഡ് 2
ഇതിലെ 1.47 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീനിന് മികച്ച പികസല്‍ റെസലൂഷനും 450 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ് ലഭിക്കുന്നത്. ഈ വാച്ചില്‍ 100ലധികം വാച്ച് ഫെയ്‌സുകളും, ഉപയോക്താക്കള്‍ക്ക് ആല്‍ബം ചിത്രങ്ങള്‍ വാള്‍പേപ്പറായി സജ്ജീകരിക്കാനും സാധിക്കുന്നു. ഇതില്‍ 30ലധികം സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. കൂടാതെ 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നു. 14 ദിവസം വരെ ബാക്കപ്പ് നല്‍കുമെന്ന് അവകാശപ്പെടുന്ന 210 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
ആന്‍ഡ്രോയിഡ് 6.0 അല്ലെങ്കില്‍ ഐഒഎസ് 12-ലും അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായും കണക്റ്റ് ചെയ്യാവുന്നതാണ്. രക്തത്തിലെ ഓക്സിജന്‍ ട്രാക്കിങ്, ഹൃദയമിടിപ്പും, ഉറക്കവും ഇതിലൂടെ നിരീക്ഷിക്കാം.




