Techno
റെഡ്മി കെ60 അള്‍ട്ര പുറത്തിറക്കി
ഐപി68 ഡസ്റ്റ് പ്രൂഫ്, വാട്ടര്‍പ്രൂഫ് റേറ്റിംഗുകളുള്ള ആദ്യത്തെ റെഡ്മി ഫോണ്‍ ആണ് റെഡ്മി കെ60 അള്‍ട്ര.
ന്യൂഡല്‍ഹി| ഷവോമി റെഡ്മി കെ60 അള്‍ട്ര സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിലെ നാലാമത്തെ ഫോണ്‍ ആണ് ഇത്. റെഡ്മി കെ60, റെഡ്മി കെ60ഇ, റെഡ്മി കെ60 പ്രോ എന്നിവ അടങ്ങുന്ന റെഡ്മി കെ60 സീരീസ് കഴിഞ്ഞ ഡിസംബറില്‍ ആണ് ഷവോമി പുറത്തിറക്കിയത്. ഈ നിരയിലേക്ക് എത്തിയ നാലാമനാണ് കെ60 അള്‍ട്ര.
6.67 ഇഞ്ച് 1.5കെ 144എച്ച്ഇസെഡ് സിഎസ്ഒടി സി7 ഒലെഡ് ഡിസ്പ്ലേ ആണ് കെ60 അള്‍ട്ര സ്മാര്‍ട്ട്‌ഫോണിലുള്ളത്. 2600 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്, 2880എച്ച്ഇസെഡ് ഹൈ-ഫ്രീക്വന്‍സി പിഡബ്ല്യുഎം ഡിമ്മിംഗ്, എച്ച്ഡിആര്‍ 10പ്ലസ്, ഡോള്‍ബി വിഷന്‍ എന്നീ പ്രത്യേകതകളുമായാണ് ഈ ഡിസ്‌പ്ലേ എത്തുന്നത്. ഡിസ്പ്ലേയ്ക്കും ഗെയിമിങ്ങിനുമായി ഒരു എക്‌സ്7 ചിപ്പും ഇതില്‍ നല്‍കിയിരിക്കുന്നു.
5000എംഎഎച്ച് സൂപ്പര്‍ ലാര്‍ജ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വിസി + ഗ്രാഫീന്‍ മൈക്രോ-നാനോ കാവിറ്റി ഹീറ്റ്-കണ്ടക്റ്റിംഗ് ഫിലിം എന്നിവയുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 9200+ ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഐപി68 ഡസ്റ്റ് പ്രൂഫ്, വാട്ടര്‍പ്രൂഫ് റേറ്റിംഗുകളുള്ള ആദ്യത്തെ റെഡ്മി ഫോണ്‍ ആണ് റെഡ്മി കെ60 അള്‍ട്ര.
റെഡ്മി കെ60 അള്‍ട്രയുടെ 12ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2599 യുവാന്‍ (ഏകദേശം 29,755 രൂപ) ആണ് വില. 16ജിബി + 256 ജിബി വേരിയന്റിന് 2799 യുവാന്‍ (ഏകദേശം 32,045 രൂപ), 16ജിബി+ 512ജിബി വേരിയന്റിന് 2999 യുവാന്‍ (ഏകദേശം 34,335 രൂപ.) വില വരും. കെ60 അള്‍ട്രയുടെ 16ജിബി + 1ടിബി വേരിയന്റിന് 3299 യുവാന്‍ (ഏകദേശം 38,015 രൂപ) നല്‍കണം. ഏറ്റവും ഉയര്‍ന്ന വേരിയന്റായ 24ജിബി റാം + 1ടിബി സ്റ്റോറേജ് മോഡലിന് 3599 യുവാന്‍ (ഏകദേശം 41,210 രൂപ) ആണ് വില. 24ജിബി + 1ടിബി മോഡല്‍ ഓഗസ്റ്റ് 22 മുതല്‍ വില്‍പ്പനയ്‌ക്കെത്തും




