Connect with us

Business

റെഡ്മി 12 സീരീസ്; ആദ്യ ദിവസത്തെ വില്‍പ്പന 3 ലക്ഷം യൂണിറ്റ്

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്ന ഫോണാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്തിടെ വിപണിയിലെത്തിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് റെഡ്മി 12 സീരീസ്. സീരീസില്‍ റെഡ്മി 12, റെഡ്മി 12 5ജി എന്നീ ഫോണുകളാണുള്ളത്. ഓഗസ്റ്റ് 1നാണ് ഫോണുകള്‍ അവതരിപ്പിച്ചത്. ഈ ഫോണുകളുടെ ആദ്യ വില്‍പ്പന ഓഗസ്റ്റ് 4നാണ് നടന്നത്. വില്‍പ്പന നടന്ന ആദ്യ ദിവസം തന്നെ ഈ ഫോണുകള്‍ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. മറ്റൊന്നുമല്ല ഒരു ദിവസംകൊണ്ട് 3 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നേട്ടം ഈ സീരീസിന് സ്വന്തം.

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്ന ഫോണാണിത്. രണ്ട് ഫോണുകളും കാമറ, ഡിസ്‌പ്ലെ, കണക്റ്റിവിറ്റി, ബാറ്ററി എന്നിവയിലെല്ലാം മികവ് പുലര്‍ത്തുന്നുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ ഓഫറുകളോടെ ലഭ്യമാണ്. റെഡ്മി 12 4ജിയുടെ 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപ വിലയുണ്ട്.

റെഡ്മി 12 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 12 5ജിക്ക് 12,499 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപയുമാണ് വില.

റെഡ്മി 12 4ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന എംഐ.കോം, ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവ വഴിയാണ് നടക്കുന്നത്. റെഡ്മി 12 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആമസോണ്‍, എംഐ വെബ്‌സൈറ്റ്, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവയിലൂടെയുമാണ് നടക്കുന്നത്. ആകര്‍ഷകമായ ഓഫറുകളും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്ന ആളുകള്‍ക്ക് ലഭിക്കുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് പ്രധാന ഓഫറുകള്‍

ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് റെഡ്മി 12 4ജി, റെഡ്മി 12 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ 4 ജിബി വേരിയന്റ് വാങ്ങുമ്പോള്‍ 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. നിലവിലുള്ള ഷവോമി ഉപയോക്താക്കള്‍ക്ക് റെഡ്മി 12 4ജിയുടെ 4 ജിബി വേരിയന്റില്‍ 1000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. റെഡ്മി 12 4ജിയുടെ 6 ജിബി വേരിയന്റും റെഡ്മി 12 5 ജിയുടെ 8 ജിബി വേരിയന്റും വാങ്ങുന്ന ആളുകള്‍ക്ക് 1000 രൂപ അധിക കിഴിവായും ലഭിക്കും.