National
ജമ്മുവില്‍ കമീഷന്‍ നിര്‍ദേശിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയാര്‍; ലഫ്റ്റനന്റ് ഗവര്‍ണര്‍
തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമേ താന്‍ കശ്മീര്‍ വിട്ട് പോകൂവെന്നും മനോജ് സിന്‍ഹ

ശ്രീനഗര്‍| ജമ്മുവില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്താല്‍ തയാറാണെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമേ താന്‍ കശ്മീര്‍ വിട്ട് പോകൂവെന്നും മനോജ് സിന്‍ഹ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കമീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണ്. ജമ്മു കശ്മീര്‍ മേലുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശം സ്ഥാപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയായിരുന്നു എന്റെ ചുമതലയെന്നും അത് സ്ഥാപിക്കപ്പെട്ടുവെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നിന്ന് ഭീകര സംഘടനകളുടെ മുന്‍നിര കമാന്‍ഡര്‍മാരെ വധിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടന്‍ വധിക്കുമെന്നും മനോജ് സിന്‍ഹ പറഞ്ഞു. സൈന്യവും സി.ആര്‍.പി.എഫും പോലീസും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.