Kozhikode
വായനാവാരം: നല്ലളം ഉറൂബ് ലൈബ്രറി സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍
സംവാദവും മിഠായി വിതരണവും നടത്തി.

നല്ലളം | വായനാവാരത്തിന്റെ ഭാഗമായി നല്ലളം ഉറൂബ് ലൈബ്രറി, നല്ലളം റെയിന്‍ബോ സ്കൂളിലെയും അരീക്കാട് എ എല്‍ പി സ്കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരും സന്ദര്‍ശിച്ചു.
റെയിന്‍ബോ സ്കൂളിലെ വിദ്യാര്‍ഥികളുമായി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്, സെക്രട്ടറി ടി ഹര്‍ഷാദ്, ലൈബ്രേറിയന്‍ എന്‍ വി കൃഷ്ണന്, മേലത്ത് ജയരാജന് എന്നിവര്‍ സംവദിച്ചു. റെയിന്‍ബോ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുബൈദ, ജിഷ ടീച്ചര്‍ എന്നിവരും സദസ്സില്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് മിഠായി വിതരണവും നടത്തി.
അരീക്കാട് എ എല്‍ പി സ്കൂളിലെ വിദ്യാര്‍ഥികളുടെ സന്ദര്‍ശനാര്‍ഥം സംഘടിപ്പിച്ച സദസ്സില്‍ ലൈബ്രറി സെക്രട്ടറി ടി ഹര്‍ഷാദ് ലൈബ്രറിയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. വായനാനുഭവത്തെപ്പറ്റി പ്രസിഡന്റ് പ്രൊഫ എം. അബ്ദുറഹിമാന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലീനാ ദേവി, ഹിഫ്ളുറഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലൈബ്രേറിയന്‍ എന്‍ വി കൃഷ്ണന്, എക്സി. കമ്മിറ്റി അംഗം എം പി അലി എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മിഠായി വിതരണം ചെയ്തു.