Connect with us

Kerala

പീഡന പരാതി: റാപ്പര്‍ വേടന്‍ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്ന് പരാതി

Published

|

Last Updated

കൊച്ചി | പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്നാണ് പരാതി. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും ജാമ്യാപേക്ഷയിലുണ്ട്.

അതേസമയം, പരാതിയില്‍ സമഗ്രമായ അന്വേഷണത്തിന് പോലീസ്.തെളിവുകള്‍ ശേഖരിച്ചാല്‍ ഉടന്‍ വേടന് നോട്ടീസ് നല്‍കും. അറസ്റ്റ് ചെയുന്നതില്‍ നിയമോപദേശം തേടാനും നീക്കമുണ്ട്. തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ റാപര്‍ വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.

ആദ്യം ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരി നല്‍കിയ പരാതിയില്‍ പറയുന്നത്.

---- facebook comment plugin here -----

Latest