Connect with us

Kerala

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

റാന്നി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് നടപടി.

Published

|

Last Updated

റാന്നി| വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. റാന്നി ചെറുകോല്‍ ചാക്കപ്പാലം മണ്ണില്‍ മേമുറിയില്‍ വീട്ടില്‍ തത്ത എന്ന് വിളിപ്പേരുള്ള വിജയന്‍ ജി(35) ആണ് അറസ്റ്റിലായത്.

റാന്നി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് നടപടി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ റാന്നി പോലീസ് സ്റ്റേഷനിലും വെച്ചുച്ചിറ പോലീസ് സ്റ്റേഷനുമായി മോഷണം അടക്കം 9 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

എസ്ഐ  സിബി എസ്, എ എസ്ഐ  സുമകുമാരി, സി പി ഒമാരായ അനീഷ് എം ജി, ജിബിന്‍ ദാസ് സി വി, സുബിന്‍ ഇ എന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: Ranni police arrested 35-year-old Vijayan following a complaint by a local woman alleging home trespass, assault, abuse, and intimidation. He was produced before the Ranni First Class Judicial Magistrate Court and remanded. Police said he faces around nine criminal cases, including theft, at Ranni and Vechoochira stations.

Latest