Connect with us

National

പുരുഷൻമാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കുഞ്ഞിന്റെ ജനനത്തിന് 15 ദിവസം മുൻപോ ജനിച്ച് ആറുമാസത്തിനകമോ ഈ അവധി പ്രയോജനപ്പെടുത്താം.

Published

|

Last Updated

ചെന്നൈ|  തമിഴ്നാട് സംസ്ഥാന സർക്കാർ സർവീസിലുള്ള വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കുഞ്ഞിന്റെ ജനനത്തിന് 15 ദിവസം മുൻപോ ജനിച്ച് ആറുമാസത്തിനകമോ ഈ അവധി പ്രയോജനപ്പെടുത്താം.

നിലവിൽ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിച്ചിരിക്കുന്നത്. കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും കുഞ്ഞിന്റെ പരിചരണത്തിലും വളർത്തലിലും പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

കേരളം, ഹരിയാന, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ പിതൃത്വ അവധി നിലവിലുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഈ ആനുകൂല്യം അനുവദിക്കുന്നുണ്ട്.

Content Highlights: Tamil Nadu has issued a notification granting 15 days of paternity leave to married male state government employees. The leave can be taken from 15 days before birth up to six months after. The policy aims to share family duties and join states like Kerala, Haryana, and Sikkim.

Latest