Connect with us

Kerala

കോവളം സ്പാ പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

സ്പായിലെത്തി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

Published

|

Last Updated

തിരുവനന്തപുരം| കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ 14ാം പ്രതിയായ തമിഴ്‌നാട് വല്ലിയൂര്‍ സ്വദേശി വീരപാണ്ഡിയനെയാണ് പോലീസ് പിടികൂടിയത്. സ്പായിലെത്തി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

കേസില്‍ പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. സ്പായില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആദ്യഘട്ടത്തില്‍ സ്പാ നടത്തിപ്പുകാരെയും തുടര്‍ന്ന് ഇടനിലക്കാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി കൂടുതല്‍ പേരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Content Highlights: Police arrested Veerapandian, the 14th accused from Vallioor in Tamil Nadu, in connection with the Kovalam spa abuse case. Investigators identified suspects through spa footage, financial records, and leads from earlier arrests of operators, mediators, and accused persons. Police are widening the probe with more arrests likely.

Latest