Connect with us

Malappuram

റമസാന്‍ കേവല വ്രതാനുഷ്ഠാനത്തില്‍ പരിമിതമാകരുത്: കേരള മുസ്‌ലിം ജമാഅത്ത്

വാക്കും നാക്കും സാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിത ഉപയോഗവും നിയന്ത്രിച്ച് നാം നമ്മെ തന്നെ പുതുക്കിപ്പണിയണം.

Published

|

Last Updated

കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.

മലപ്പുറം | റമസാന്‍ കേവല വ്രതാനുഷ്ഠാനത്തില്‍ പരിമിതമാകരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വിശ്വാസികളോട് അഭ്യര്‍ഥിച്ചു. വാക്കും നാക്കും സാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിത ഉപയോഗവും നിയന്ത്രിച്ച് നാം നമ്മെ തന്നെ പുതുക്കിപ്പണിയണം.

ഇത്തരം റമസാനുകളേ സ്രഷ്ടാവിന്റെയടുക്കല്‍ നമുക്ക് പ്രതിഫലാര്‍ഹമാകുകയുള്ളൂ. അത് യാന്ത്രികമായി നടക്കേണ്ടതല്ല, ബോധപൂര്‍വം ഓരോ വിശ്വാസിയും സ്വന്തം ശരീരത്തെ പരിശീലിപ്പിക്കേണ്ടതാണ്.

ദൈന്യതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രവര്‍ത്തകര്‍ ഈ പുണ്യമാസത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അമിതമാവാതെ എല്ലാറ്റിലും മിതത്വ ശീലം ശക്തമായി ഉറപ്പാക്കണമെന്നും റമസാന്‍ സന്ദേശത്തില്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest