Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; നാളെ പതാക ഉയരും

പതാക ഉയര്‍ത്തല്‍ കര്‍മം നാളെ (വെള്ളി) വൈകിട്ട് നാലിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

Published

|

Last Updated

മലപ്പുറം | റമസാന്‍ 27-ാം രാവില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം നാളെ (വെള്ളി) വൈകിട്ട് നാലിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്‌ലിയാര്‍, എസ് എം എ സംസ്ഥാന സെക്രട്ടറി ടി അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി കെ എം ശാഫി സഖാഫി, സെക്രട്ടറി ശുഐബ് ആനക്കയം സംബന്ധിക്കും.

ഉച്ചക്ക് 2.30 ന് വളണ്ടിയേഴ്സ് സംഗമവും വൈകുന്നേരം 4.30 ന് മഹല്ലുകളില്‍ പൈതൃക യാത്രയും നടക്കും.

 

---- facebook comment plugin here -----

Latest