Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; കാല്‍നാട്ടല്‍ കര്‍മം ഇന്ന്

സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27-ാം രാവില്‍ ഏപ്രില്‍ ആറിന് ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം ഇന്ന് വൈകിട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിക്കും. സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

സമസ്ത സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, മഅ്ദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് സംബന്ധിക്കും.

പ്രാര്‍ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ മഅ്ദിന്‍ കാമ്പസില്‍ ആരംഭിച്ച് കഴിഞ്ഞു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകള്‍, പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘം മീറ്റിങ് നാളെ (വ്യാഴം) ഉച്ചക്ക് 2.30 ന് മഅ്ദിന്‍ കാമ്പസില്‍ നടക്കും.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ, ചരിത്രപഠനം, കര്‍മശാസ്ത്ര പാഠങ്ങള്‍, ഹദീസ് പഠനം, ഹിസ്ബ് ക്ലാസ് ആരംഭിച്ചു.

 

Latest