Connect with us

resort politics

രാജ്യസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാനിലും കോണ്‍ഗ്രസ് എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ഹരിയാനയിലും എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട് കോണ്‍ഗ്രസ്.

Published

|

Last Updated

ജയ്പൂര്‍ | രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം തടയാന്‍ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്. ഈയടുത്ത് എ ഐ സി സി ചിന്തന്‍ ശിവിര്‍ നടന്ന ഉദയ്പൂരിലെ റിസോര്‍ട്ടിലേക്കാണ് എം എല്‍ എമാരെ മാറ്റുന്നത്. പാർട്ടിയിലെയും പുറത്തുമുള്ള എം എല്‍ എമാരുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തന്നെ ലഭിക്കാനാണ് കുറച്ചുകാലമായി കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയം പയറ്റുന്നത്.

ജൂണ്‍ പത്തിനാണ് രാജ്യസഭാ വോട്ടെടുപ്പ്. മാധ്യമ ഭീമനും എസ്സെല്‍ ഗ്രൂപ്പ് മേധാവിയുമായ സുഭാഷ് ചന്ദ്രയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കാന്‍ ബി ജെ പി തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരം കടുത്തത്. മൂന്നാം സീറ്റിലെ ജയസാധ്യത അട്ടിമറിക്കല്‍, നാലാം സീറ്റിലെ കടുത്ത മത്സരം എന്നിവയാണ് ഈ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് നല്‍കിയ ആഘാതം. മൂന്നാം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടിയാണ് കോണ്‍ഗ്രസിന് വേണ്ടത്.

അതേസമയം, രണ്ടാം സീറ്റില്‍ വിജയിക്കാന്‍ ബി ജെ പിക്ക് 11 വോട്ടുകള്‍ മതിയാകും. 13 സ്വതന്ത്രരും ചെറുപാര്‍ട്ടികളിലെ എട്ട് അംഗങ്ങളുമാണ് രാജസ്ഥാന്‍ നിയമസഭയിലുള്ളത്. കോണ്‍ഗ്രസിന് 12 സ്വതന്ത്രരുടെ പിന്തുണയുണ്ട്. ചില എം എല്‍ എമാരെ ഉദയ്പൂരിലേക്ക് നേരത്തേ തന്നെ മാറ്റിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ എം എല്‍ എമാരെ ഇവിടെയെത്തിക്കും. ഹരിയാനയിലും എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട് കോണ്‍ഗ്രസ്.

Latest