Ongoing News
കഴുകന്‍ കണ്ണുകളുമായാണ് യു ഡി എഫ് കാത്തിരിക്കുന്നതെന്ന് രാജു എബ്രഹാം
ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം തുടര്‍ന്നാല്‍ ഇടത് മുന്നണി സംരക്ഷണമൊരുക്കും

പത്തനംതിട്ട | ആരുടെയെങ്കിലും രക്തം വീഴുന്നതു കാണാന്‍ കഴുകന്‍ കണ്ണുകളുമായാണ് യു ഡി എഫ് കാത്തിരിക്കുന്നതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണാ ജോര്‍ജിനെതിരെ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസമാണ്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം തുടര്‍ന്നാല്‍ ഇടത് മുന്നണി സംരക്ഷണമൊരുക്കും. സ്വാതന്ത്രം നേടിയ ശേഷം ഇതുവരെ നേടിയതിലും കൂടുതല്‍ വികസന നേട്ടങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാറിൻ്റെ ഭരണത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. ആരോഗ്യ രംഗത്തുണ്ടായ വലിയ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. ഈ നേട്ടങ്ങള്‍ക്ക് മറയിടാനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല , സി പി എം സംസ്ഥാന കമ്മറ്റി അംഗം കെ പി ഉദയഭാനു, സി പി എം ജില്ലാ കമ്മറ്റി അംഗം ആര്‍ അജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
—
---- facebook comment plugin here -----