National
അമുല്‍- നന്ദിനി പോരില്‍ കക്ഷി ചേര്‍ന്ന് രാഹുല്‍
നന്ദിനി ഐസ്‌ക്രീം കഴിച്ച രാഹുല്‍ ചിത്രം ട്വീറ്റ് ചെയ്തു

ബെംഗളൂരു | കര്‍ണാടക രാഷ്ട്രീയത്തിലെ കത്തുന്ന വിഷയമായ നന്ദിനി- അമുല്‍ വിഷയത്തില്‍ നന്ദിനിക്കൊപ്പം കക്ഷിചേര്‍ന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോലാറിലെത്തി മടങ്ങുമ്പോഴാണ് രാഹുൽ നന്ദിനി ഔട്ടലറ്റില്‍ കയറിയത്.
അതോടൊപ്പം, ഇവിടെ നിന്ന് നന്ദിനി ഐസ്‌ക്രീം വാങ്ങിക്കഴിക്കുകയും ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘കര്‍ണാടകയുടെ അഭിമാനം. നന്ദിനിയാണ് മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
Karnataka’s Pride – NANDINI is the best! pic.twitter.com/Ndez8finup
— Rahul Gandhi (@RahulGandhi) April 16, 2023
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കര്‍ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ തുടങ്ങിയവരോടൊപ്പമാണ് രാഹുല്‍ നന്ദിനിയിലെത്തിയത്.
ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനമാണ് അമുലിന്റെ ഉടമസ്ഥര്‍. ഇവര്‍ കർണാടക മിൽക് ഫെഡറേഷൻ്റെ ഓഹരി സ്വന്തമാക്കി നന്ദിനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിനി- അമുൽ പോര് ചൂടുപിടിച്ച രാഷ്ട്രീയ വിഷയമായി മാറിയത്.