National
രാഹുലിന് പക്വതയില്ല, കുട്ടിയെപ്പോലെ; മധ്യപ്രദേശ് മുഖ്യമന്ത്രി
ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകര്‍ രാഹുലിനേക്കാള്‍ വിവേകമുള്ളവരാണെന്നും ശിവരാജ് സിംഗ്.

ഭോപ്പാല്‍| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാഹുല്‍ പക്വതയുള്ള ആളല്ലെന്നും അദ്ദേഹത്തിന്റെ മാനസിക പ്രായം കുട്ടികളുടേത് പോലെയാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രാഹുല്‍ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുകയും ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകര്‍ രാഹുലിനേക്കാള്‍ വിവേകമുള്ളവരാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവിനെ കടന്നാക്രമിച്ച് സംസാരിക്കുകയായിരുന്നു ചൗഹാന്‍.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപിയില്‍ നിന്ന് വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ജനാധിപത്യത്തെ ആക്രമിക്കുന്ന പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ലോക്സഭ നടപടികള്‍ തടസ്സപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ട പ്രശ്നമില്ലെന്ന് ജയറാം രമേശ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.