Connect with us

loksabha election 2024

വെറുപ്പിനെ പരാജയപ്പെടുത്തി രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്‌നേഹത്തിന്റ കട തുറക്കണമെന്ന് രാഹുല്‍ ഗാന്ധി

നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും വരും തലമുറയുടെയും ഭാവി തീരുമാനിക്കും

Published

|

Last Updated

 

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. വെറുപ്പിനെ തുരത്തി രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്‌നേഹത്തിന്റ കട തുറക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്.നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും വരും തലമുറയുടെയും ഭാവി തീരുമാനിക്കും. ‘ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. അരുണാചല്‍ പ്രദേശിലെ അറുപത് സീറ്റുകളിലേക്കും സിക്കിമിലെ 32 സീറ്റുകളിലേക്കുമുള്ള നിയമസഭ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.

 

---- facebook comment plugin here -----

Latest