Connect with us

National

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: സിദ്ധരാമയ്യ

കര്‍ണാടകത്തിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ക്കുള്ള മറുപടിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

Published

|

Last Updated

ബെംഗളുരു| 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകത്തിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ക്കുള്ള മറുപടിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി 20 തവണയാണ് കര്‍ണാടകത്തില്‍ എത്തിയത്. ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ പ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് മതേതര പാര്‍ട്ടിയുടെ വിജയമാണ്. സ്ഥിരതയുള്ള സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അതിനാലാണ് കോണ്‍ഗ്രസിനു ജനവിധി അനുകൂലമായതെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമപദ്ധതികളും നടപ്പാക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest