Connect with us

National

ഗ്യാനേഷ് കുമാറിന്റെ രാജി: രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി

ഇന്ത്യ മുന്നണി എംപിമാര്‍ രാജ്ഘട്ടില്‍ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി. മൂന്ന് ബസുകളിലായാണ് എംപിമാരുടെ ബസ് രാജ്ഘട്ടിലേക്കെത്തിയത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവര്‍ ക്രിമിനല്‍ ഗൂഢാലോചനയിലൂടെ ഇന്ത്യയെ റാഞ്ചിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന ഇല്ലാതാക്കി വോട്ട് കവര്‍ന്ന ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളുടെ അധികാരം കവരുകയാണെന്നും ഇന്ത്യ മുന്നണി എംപിമാര്‍ രാജ്ഘട്ടില്‍ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിക്ക് സദ്ബുദ്ധിവരാന്‍ രാജ്ഘട്ടില്‍ പ്രാര്‍ഥിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് കൂടുതല്‍ ശക്തമായ പ്രതിഷേധം നടത്തുന്നത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് ഒന്നിച്ച് മുന്നോട്ട് പോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്.

Content Highlights: Opposition MPs led by Rahul Gandhi marched towards Rajghat demanding the resignation of Chief Election Commissioner Gyanesh Kumar. Rahul Gandhi accused Narendra Modi, Amit Shah, and Gyanesh Kumar of hijacking democracy through a criminal conspiracy. Mallikarjun Kharge stated that INDIA bloc leaders would hold a peaceful sit-in at Rajghat.

 

Latest