Kerala
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
.ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റയില്‍ നടക്കുന്ന 'സത്യമേവ ജയതേ' എന്ന റോഡ് ഷോയിലാണ് പ്രിയങ്കയും രാഹുലും ആദ്യം പങ്കെടുക്കുക.
വയനാട്| ലോക്‌സഭയില്‍ നിന്ന് അയോഗ്യനായതിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടില്‍ യു ഡി എഫ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസമാണ് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്.ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റയില്‍ നടക്കുന്ന ‘സത്യമേവ ജയതേ’ എന്ന റോഡ് ഷോയിലാണ് പ്രിയങ്കയും രാഹുലും ആദ്യം പങ്കെടുക്കുക.
റോഡ് ഷോയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക മാത്രമേ ഉപയോഗിക്കൂവെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട.്എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സംസ്ഥാന നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.