Connect with us

National

'ദിമാഗി നക്‌സല്‍' പരാമര്‍ശം; മോദിക്കെതിരെ രാഹുല്‍; സംവാദത്തിന് വീണ്ടും വെല്ലുവിളി

പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ രാജ്യത്തെ ജവാന്മാര്‍ക്ക് വിശ്വാസമില്ലെന്നും അവരുടെ മുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്‌സല്‍’ (ബൗദ്ധിക നക്‌സലുകള്‍) എന്ന പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു തുറന്ന സംവാദത്തിന് മോദിയെ രാഹുല്‍ വീണ്ടും വെല്ലുവിളിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ രാജ്യത്തെ ജവാന്മാര്‍ക്ക് വിശ്വാസമില്ലെന്നും അവരുടെ മുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭൗതികമായ നക്‌സലിസം കുറഞ്ഞുവരുന്നുണ്ടെങ്കിലും, ഭരണഘടനയെ അട്ടിമറിക്കാന്‍ ‘ദിമാഗി നക്‌സലുകള്‍’ വിവിധ സ്ഥാപനങ്ങളിലും രാഷ്ട്രീയ ഗ്രൂപ്പുകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. ഇന്നലെ ദീപാവലി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം.

‘ആരാണ് ദേശവിരുദ്ധര്‍, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളത്’ എന്ന വിഷയത്തില്‍ പരസ്യമായ ഒരു സംവാദത്തിന് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചു. എന്നാല്‍, ഈ വെല്ലുവിളി ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും തള്ളി. ചര്‍ച്ചകള്‍ നടക്കേണ്ട ഉചിതമായ വേദി പാര്‍ലിമെന്റാണെന്നായിരുന്നു അവരുടെ പ്രതികരണം.

അതിനിടെ, സുരക്ഷാ സേനയുമായി ബന്ധപ്പെട്ട ഒരു വേദി രാഷ്ട്രീയ ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ചതിന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചു.

Content Highlights: Rahul Gandhi has challenged Prime Minister Narendra Modi to an open debate following the controversial Dimagi Naxal remark. He criticized the ruling party for resorting to personal allegations rather than focusing on key public issues. The statement has sparked intense discussions across political circles.

Latest