Connect with us

Kerala

സര്‍ക്കാര്‍ ഭൂമിയില്‍ പാറ പൊട്ടിക്കല്‍; അനുമതി ഇനി കലക്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കാം

നിലവിലുണ്ടായിരുന്ന ഇ ടെണ്ടര്‍ വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണെങ്കില്‍ അപേക്ഷകന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥ.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ഭൂമിയില്‍ പാറ പൊട്ടിക്കാനുള്ള അനുമതി ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കാം. നിലവിലുണ്ടായിരുന്ന ഇ ടെണ്ടര്‍ വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണെങ്കില്‍ അപേക്ഷകന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥ.

2021 ജനുവരി 28 ലെ ഉത്തരവ് പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ലീസ് റെന്റും, സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കുമ്പോള്‍ ഏഴ് മുതല്‍ 12 വര്‍ഷം വരെ അനുമതി നല്‍കും. നിലവില്‍ പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണങ്കില്‍ അപേക്ഷന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥയുള്ളത്.

പാറ ഉത്പന്നങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ തമിഴ്‌നാട് വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധിയായെന്നും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

Content Highlights: The Kerala government has empowered district collectors to directly grant permission for rock quarrying on state-owned land. This decision aims to streamline the approval process and reduce administrative delays in mining sanctions. The move significantly transfers authority to the district level.

 

Latest