Kerala
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം | എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കി. നിലവിലെ ജോയിന്റ് സെക്രട്ടറി എല്‍ദോസ് മത്തായിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം.
സംസ്ഥാന കമ്മിറ്റി നേതൃത്വം സംഭവ സ്ഥലത്തെത്തി സംഘടനാപരമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനെ പിന്തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എം പിയുടെ ഓഫീസ് ആക്രമണത്തെ മുഖ്യമന്ത്രിയും മറ്റ് സി പി എം നേതാക്കളും തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----