Ongoing News
ഏകദിന റെക്കോര്‍ഡുകളില്‍ സച്ചിനെ മറികടന്ന് രചിന്‍ രവീന്ദ്ര
25-ാം വയസ്സില്‍ ഐ സി സി ഏകദിന മത്സരങ്ങളില്‍ നിന്ന് അഞ്ച് ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി രചിന്‍ മാറി. 25-ാം വയസ്സില്‍ മൂന്ന് സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് മറികടന്നത്.

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്ത ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ്. സെമിയില്‍ സെഞ്ച്വറി നേടിയ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയില്‍ നിന്നാണ് ന്യൂസിലന്‍ഡിന് മികച്ച പിന്തുണ ലഭിച്ചത്. നേരത്തെ, ബംഗ്ലാദേശിനെതിരെയും രവീന്ദ്ര സെഞ്ച്വറി നേടിയിരുന്നു.
ഇതോടെ ഐ സി സി ഏകദിന മത്സരങ്ങളില്‍ നിന്ന് രചിന്‍ നേടിയ ശതകങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ 2023ലെ ഏകദിന ലോകകപ്പിലും താരം സെഞ്ച്വറികള്‍ നേടിയിരുന്നു.
ഇത് കൂടാതെ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് രചിന്‍ രവീന്ദ്ര.
25-ാം വയസ്സില്‍ ഐ സി സി ഏകദിന മത്സരങ്ങളില്‍ നിന്ന് അഞ്ച് ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി രചിന്‍ മാറി. 25-ാം വയസ്സില്‍ മൂന്ന് സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് മറികടന്നത്. മാത്രമല്ല, ഐ സി സി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുന്ന താരമായും മാറി. 13 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം. 15 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് ആണ് രചിന്‍ രവീന്ദ്ര മറികടന്നത്.