Connect with us

Kerala

പേ വിഷബാധ: ഏഴ് വയസ്സുകാരി മരുന്നുകളോട് ശരിയായി പ്രതികരിക്കുന്നില്ല; നില ഗുരുതരം

ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ചുള്ള ചികിത്സാരീതിയാണ് തുടരുന്നത്

Published

|

Last Updated

കൊല്ലം | പേവിഷബാധയേറ്റ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശിനിയായ ഏഴ് വയസ്സുകാരി അപകട നില തരണം ചെയ്തില്ല. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടി മരുന്നുകളോട് ശരിയായ രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ചുള്ള ചികിത്സാരീതിയാണ് തുടരുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ് എ ടി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വ്യാഴാഴ്ചയാണ് പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ  ഫൈസലിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ മാസം എട്ടിനാണ് വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സീനും എടുത്തിട്ടും കുട്ടിക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. 29ന് പനി ബാധിച്ച കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.

വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും വെച്ചായിരുന്നു നേരത്തേ വാക്സീനുകളെല്ലാം നൽകിയിരുന്നത്. കുത്തിവെപ്പുകളെല്ലാം നൽകിയിട്ടും പേ വിഷബാധ ഉണ്ടാകുന്നത് ആശങ്കയുയർത്തുകയാണ്. ഒരു മാസത്തിനിടെ രണ്ട് പേരാണ് വാക്സീനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചത്.

 

Latest