Kerala
'ജയപരാജയങ്ങള്‍ എന്തുതന്നെയായാലും നാടിന്റെ നന്മക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും'; എഫ് ബി കുറിപ്പുമായി വി അബ്ദുറഹിമാന്‍
'തിരൂര്‍ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു.'
മലപ്പുറം | ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നതായി മുന്‍ മന്ത്രിയും തിരൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന വി അബ്ദുറഹിമാന്‍. ജയപരാജയങ്ങള്‍ എന്തുതന്നെയായാലും നാടിന്റെ നന്മക്കായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
മണ്ഡലത്തില്‍ 24,137 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് സാരഥി കുറുക്കോളി മൊയ്തീന്‍ വിജയിച്ചത്. മൊയ്തീന്‍ 1,06,108 വോട്ട് സ്വന്തമാക്കിയപ്പോള്‍ വി അബ്ദുറഹിമാന് 81,971 വോട്ട് മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാര്‍ഥി കെ നാരായണന്‍ മാസ്റ്റര്‍ക്ക് 8,634 വോട്ട് ലഭിച്ചു.
വി അബ്ദുറഹിമാന്റെ എഫ് ബി കുറിപ്പ്:
ജനവിധി അംഗീകരിക്കുന്നു;
തിരൂരിന് നന്ദി… ??
പ്രിയപ്പെട്ടവരേ,
തിരൂര്‍ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ട് നല്‍കിയവര്‍ക്കും, ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും, സഹോദരി സഹോദരന്മാര്‍ക്കും, കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിജയപരാജയങ്ങള്‍ എന്തുതന്നെയായാലും, നിങ്ങളുടെ സ്‌നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും.
തിരൂര്‍ … സ്‌നേഹം മാത്രം!







