Connect with us

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെ എസ് യു

പിന്നില്‍ സാമ്പത്തിക താത്പര്യമെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണം

Published

|

Last Updated

കോഴിക്കോട് | ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ്. ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷയുടെ വിശ്വാസത തകരുകയാണ്. ഇത് ആദ്യത്തെ സംഭവമല്ല. 2024ല്‍ ഓണപരീക്ഷ ചോദ്യപേപ്പറും ചോര്‍ന്നു. കോഴിക്കോട് ഡി ഡി ഇതു സംബന്ധിച്ച് റിപോട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കൂണ് പോലെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തലപ്പൊക്കിയ ട്യൂഷന്‍ സെൻ്ററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. വിഷയത്തില്‍ ഇ ഡി അന്വേഷണം വേണം. ഇതിനെല്ലാം സഹായിക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരാണെന്നും കെ എസ് യു ആരോപിച്ചു.

ഡി ഡി ഉള്‍പ്പടെയുള്ളവര്‍ എം എസ് സൊലൂഷന് എതിരെ റിപോര്‍ട്ട് നല്‍കിയതാണ്. സംഭവത്തില്‍ ഗവര്‍ണര്‍, റൂറല്‍ എസ് പി, വിജിലന്‍സ് എസ് പി എന്നിവര്‍ക്ക് പരാതി നല്‍കിയതായും കെ എസ് യു നേതാക്കള്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest