Connect with us

Education Notification

ചോദ്യപേപ്പര്‍ മാറിനല്‍കി; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Published

|

Last Updated

കണ്ണൂര്‍ | ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം, നാളത്തെ ബി എ അഫ്സല്‍ ഉലമ പരീക്ഷ്‌ക്ക് മാറ്റമില്ല.

രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നല്‍കിയത്. കണ്ണൂര്‍ എസ് എന്‍ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്‌സ് ഓണ്‍ ജന്‍ഡര്‍’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്‌സ് ഓണ്‍ ലൈഫ് ആന്‍ഡ് നേച്ചര്‍ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

 

Latest