മനു തോമസിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദ്യം; 'മൗനം വിദ്വാന് ഭൂഷണം' എന്ന് പി ജയരാജന്‍
വിഷയത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പ്രതികരിച്ചില്ല.
![](https://assets.sirajlive.com/2021/11/p-jayarajan-2-897x538.jpg)
കണ്ണൂര്‍ | സി പി എം വിട്ട മനു തോമസിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ‘മൗനം വിദ്വാന് ഭൂഷണം’ എന്ന് പ്രതികരിച്ച് പി ജയരാജന്‍. മനു തോമസിന്റെ ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പ്രതികരിച്ചില്ല. മനു തോമസ് ഗുരുതര ആരോപണങ്ങളായിരുന്നു പി ജയരാജനും മകനും എതിരെ ഉയര്‍ത്തിയത്. ആരോപണത്തിനെതിരെ പി ജയരാജന്റെ മകന്‍ നിയമ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സി പി എം നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു. അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങള്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു.